ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ചൈനയുടെ നാ ലിക്ക്

single-img
25 January 2014

tenഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ചൈനയുടെ നാ ലി സ്വന്തമാക്കി.സ്ലോവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ തോല്‍പിച്ചാണ് ലീ നാ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍കപ്പുയര്‍ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലീ നായുടെ വിജയം. സ്‌കോര്‍ 7 -6, 6 -0.കരിയറിലാദ്യമായാണ് നാലി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. നാ ലിയുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. സെമിയില്‍ കാനഡയുടെ യുഗനി ബൊച്ചാര്‍ഡിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്‌ലവിയ പെന്നേറ്റെയെയുമായിരുന്നു നാ ലി തോല്‍പ്പിച്ചത്.പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ സ്വിസ് താരമായ റോജര്‍ ഫെഡററെ തോല്‍പിച്ച് ഫൈനലിലെത്തി. മികച്ച ഫോമിലെന്ന് തോന്നിപ്പിച്ച ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് നദാല്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. സ്‌കോര്‍ 7-6, 6-3, 6-3.മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരമായ സാനിയ മിര്‍സ ഫൈനലിന് ഇറങ്ങുന്നുണ്ട്. റുമേനിയയുടെ ഹോറിയ ടെകാവുവിനൊപ്പമാണ് സാനിയ ഇത്തവണ മിക്‌സഡ് ഡബിള്‍സ് കളിക്കാനിറങ്ങിയത്.