കെജരിവാളിന്റെ ധര്‍ണ: ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്

single-img
24 January 2014

Kejariwalഡല്‍ഹി മുഖ്യമന്ത്രിയുടെ അരവിന്ദ് കെജരിവാളും ആംആദ്മി പ്രവര്‍ത്തകരും പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ ധര്‍ണയ്‌ക്കെതിരേ സുപ്രീംകോടതി നോട്ടീസയച്ചു. ഡല്‍ഹി, കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്ക് നിയമം ലംഘിച്ച് ധര്‍ണ നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു. കെജരിവാളിനെയും സംഘത്തെയും നിയമം ലംഘിച്ച് ധര്‍ണ നടത്താന്‍ അനുവദിച്ചതെന്തിനാണെന്ന് ഡല്‍ഹി പോലീസിനോട് കോടതി ചോദിച്ചു. നിയമലംഘനം കണ്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു.