ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ച് വിപണിയില്‍ നേട്ടം കൊയ്യാനിറങ്ങുന്നു

single-img
22 January 2014

spiceഇന്ത്യയിലെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ച് വിപണിയില്‍ നേട്ടം കൊയ്യാനിറങ്ങുന്നു. വ്യോമയാന സര്‍വീസ്‌ കമ്പനികളായ സ്പൈസ്‌ ജറ്റും ഇന്‍ഡിഗോയും ഗോ എയറുമാണ് ടിക്കറ്റ് നിരക്കു കുറച്ച്‌ യാത്രികരുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നത്.അടിസ്ഥാന നിരക്കും ഇന്ധന സര്‍ചാര്‍ജും പകുതിയാക്കി സ്പൈസ്‌ ജെറ്റ്‌ മൂന്നു ദിവസത്തേക്ക്‌ ഓഫര്‍ പ്രഖ്യാപിച്ച ഉടന്‍ ഇന്‍ഡിഗോയും ഗോ എയറും സമാന ഓ‍ഫറുകളുമായി രംഗത്തു വരികയായിരുന്നു.സ്പൈസിന്റെ ഓഫര്‍ 23 ന്‌ രാത്രി അവസാനിക്കും. യാത്രയ്ക്ക്‌ 30 ദിവസമെങ്കിലും മുന്‍പ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ ആനുകൂല്യം ലഭിക്കുംവിധമാണ്‌ ഓഫര്‍