തിരുവല്ലയോട് റെയിൽവേയുടെ അവഗണന തുടരുന്നു.

single-img
19 January 2014

thiruvallaഅജയ് എസ് കുമാർ

കേരളത്തിനോട് റെയിൽവേയുടെ അവഗണന പുതിയ ഒരു വിഷയം അല്ല.പണ്ട് മുതലേ റെയിൽവേക്ക് കേരളത്തോടുള്ള അവഗണന ദൃശ്യം ആയിരുന്നു.ബജറ്റ് വരുമ്പോഴും പദ്ധതി കേരളത്തിന് അനുവദികുന്നതിലും റെയിൽവേ എന്നും തികഞ്ഞ അവഗണന ആണ് കേരളത്തോട് കാട്ടിയിട്ടുള്ളത്.ഏറ്റവും ഒടുവിൽ അതിന്റെ ഒരു ഉദാഹരണം കൂടി ആണ് തിരുവല്ലയോട് റെയിൽവേ സ്ഥിരം ആയി കാണിക്കുന്ന അവഗണന.പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ആണ് തിരുവല്ലാ അത് കൊണ്ട് തന്നെ ഒരു ജില്ലയിലെ മുഴുവൻ ആളുകളും ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ കൂടി ആണ് തിരുവല്ലാ.ഇതേ കാരണം കൊണ്ട് തന്നെ റെയിൽവേക്ക് നല്ല ശതമാനം വരുമാനം ആണ് തിരുവല്ലയിൽ നിന്ന് ലഭിക്കുന്നത്.എന്നാൽ ഇതൊന്നും കണ്ടില്ല എന്ന് നടികുക ആണ് റെയിൽവേ കാരണം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ കൂടി ഒട്ടനവതി ട്രെയിനുകൾ കടന്നു പോകും എങ്കിലും വളരെ കുറച്ചു ട്രെയിനുകൾ മാത്രമേ ഇവിടെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്‌ ഉള്ളത്.വരുമാനം കുറവ് ഉള്ള മറ്റ് ബി ക്ലാസ്സ്‌ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ ആണ് എ ക്ലാസ്സ്‌ സ്റ്റേനും അതുപോലെ തന്നെ കൂടുതൽ വരുമാനം നേടുന്ന തിരുവല്ല റെയിൽവേ സ്റ്റേഷൻനെ റെയിൽവേ ബോധപൂർവം മറക്കുന്നത്.ശബരിമല സീസണ്‍ കണക്കിൽ എടുത്ത് ഇത്തവണ തിരുവനന്തപുരം -കണ്ണൂർ എക്സ്പ്രസ്സ്‌ ഉൾപെടെ ഉള്ള ചില ട്രെയിനുകൾക്ക് താൽകാലിക സ്റ്റോപ്പ്‌ അനുവദിച്ചു എങ്കിലും ഇപ്പോൾ അത് റെയിൽവേ പിൻവലിച്ചു .താൽകാലിക സ്റ്റോപ്പ്‌ നൽകിയ പല ട്രെയിനുകളിലും നല്ല വരുമാനം ആയിരുന്നു റെയിൽവേക്ക് ലഭിച്ചത്.എന്നാൽ ഇതൊന്നും ഇപ്പോഴും റെയിൽവേ കണ്ടില്ല എന്ന് നടികുക ആണ്. ഒരു ജില്ലയിലെ ജനത ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ആയിട്ട് പോലും റെയിൽവേ തുടരുന്ന അവഗണന അവസാനിപ്പിക്കണം എന്ന് ആണ് ഇവിടത്തെ ജനങ്ങളുടെ അവശ്യം.