ആധാര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഭരണകൂട സ്വേച്ഛാധിപത്യത്തിന്റെ ഉപകരങ്ങളെന്നു റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

single-img
17 January 2014

തിരുവനന്തപുരം : ആധാര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഭരണകൂട സ്വേച്ഛാധിപത്യത്തിന്റെ ഉപകരണങ്ങളെന്നു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംവിധാനത്തിന്റെ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍.ഭരണകൂടം നടത്തുന്ന ഇത്തരം അതിസൂക്ഷ്മ നിരീക്ഷണങ്ങള്‍ അപകടകരമാണ് എന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.ഡിജിറ്റല്‍ ചാരക്കനുകളുടെ വ്യാപ്തി നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമാണ്.ജനസേവനം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ തീര്‍ച്ചയായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ലോകത്തെ മറ്റൊരു വെല്ലുവിളിയാണ് സെന്‍സര്‍ഷിപ്പ്. ഇന്റര്‍നെറ്റ്  പ്രചാരത്തിലായതോടെ സെന്‍സര്‍ഷിപ്പ് ഉണ്ടാകില്ലെന്നായിരുന്നു 15 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിശ്വാസം. എന്നാല്‍ അത് തെറ്റാണെന്ന് കാലം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂണിയനും സ്‌പേസ് കേരളയും ചേര്‍ന്ന സംഘടിപ്പിച്ച പരിപാടിയില്‍ ഫ്രീ ഡിജിറ്റല്‍ സൊസൈറ്റി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സ്റ്റാള്‍മാന്‍.