വടക്കുപടിഞ്ഞാറന്‍ പാകിസ്താനിൽ സ്‌ഫോടനം

single-img
17 January 2014

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു മതപ്രഭാഷണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. പെഷാവറിലെ സൈനിക കന്റോണ്‍മെന്റിനു ഏതാനും മീറ്റര്‍ അകലെയാണ് വ്യാഴാഴ്ച സായ്ഹ്ന പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം നടന്നത്. തബ്ലിഗി ജമാത്ത് സംഘടനയുടെ കീഴിലുള്ളതാണ് മതകേന്ദ്രം. സ്‌ഫോടനം നടക്കുമ്പോള്‍ 800 ഓളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.