കേരളത്തിന് കിരീടം

single-img
13 January 2014

Legends59-മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ റാഞ്ചി ബിര്‍സാമുണ്ടാ സ്റ്റേഡിയത്തില്‍ മിന്നുന്ന പ്രകടനം നടത്തിയാണു കിരീടവുമായി മലയാളിപ്പട ഇന്നു നാട്ടിലേക്കു തിരിക്കുന്നത്. സീനിയര്‍ പെണ്‍കുട്ടികള്‍ മുന്നില്‍നിന്നു നയിച്ച കേരളത്തിനായി ഏറ്റവും കൂടുതല്‍ മെഡല്‍ സമ്മാനിച്ചതു പെണ്‍കുട്ടികളുടെ ക്യാപ്റ്റന്‍ കൂടിയായ പി.യു. ചിത്ര. 1500, 3000, 5000 മീറ്ററുകളിലും ക്രോസ് കണ്‍ട്രിയിലും സ്വര്‍ണനേട്ടവുമായി ചിത്ര റാഞ്ചിയോട് ഗുഡ്‌ബൈ പറഞ്ഞു. ചിത്രയ്ക്കു പിന്തുണയുമായി പാലക്കാടുകാരി വി.വി. ജിഷ കേരളത്തിനു മൂന്നു സ്വര്‍ണം സമ്മാനിച്ചു. മീറ്റില്‍ ഏറ്റവുമധികം സ്വര്‍ണം കേരളം നേടിയതും ഇന്നലെയായിരുന്നു. ക്രോസ് കണ്‍ട്രിയില്‍ ഉള്‍പ്പെടെ 13 സ്വര്‍ണമാണ് കേരളത്തിന്റെ മെഡല്‍പട്ടികയിലേക്കു ഇന്നലെ ലഭിച്ചത്.