തമിഴ്‌നാട് പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കേരള പോലീസിന് പരാതിയില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു എന്ന് തമിഴ്നാട് ഡി .ജി.പി.

single-img
11 January 2014

sabarimala_death2ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട തമിഴ്‌നാട് പോലീസിനെ കേരള പോലീസ് തിരിച്ചയച്ചെന്ന ചില പത്രവാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് തമിഴ്‌നാട് ഡി.ജി.പി.  പത്രക്കുറിപ്പില്‍ അറിയിച്ചു.ശബരിമലയില്‍ എല്ലാ വര്‍ഷവും തമിഴ്‌നാട് പോലീസിന്റെ ഒരു ബറ്റാലിയനെ നിയോഗിക്കുക പതിവാണ്. നിലയ്ക്കലില്‍ ഡ്യൂട്ടിയിലൂണ്ടായിരുന്ന തമിഴ്‌നാട് പോലീസ് ഭക്തരെ ആക്രമിച്ചെന്നും അതിനാല്‍ കേരള പോലീസ് തിരിച്ചയച്ചെന്നുമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ തമിഴ്‌നാട് പോലീസിനെ നിലയ്ക്കലില്‍ നിയോഗിച്ചിട്ടില്ലെന്നും പമ്പയിലും സന്നിധാനത്തുമാണ് നിയോഗിച്ചതെന്നും ഡി.ജി.പി. പറഞ്ഞു.തമിഴ്‌നാട് പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കേരള പോലീസിന് പരാതിയില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നും ഡി.ജി.പി. പറഞ്ഞു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാവര്‍ഷവും ഒരു ബറ്റാലിയന്‍ പോലീസിനെ കേരള പോലീസിന്റെ അഭ്യര്‍ഥന പ്രകാരം അയയ്ക്കാറുണ്ട്.