മകരജ്യോതി ദർശനത്തിന് ശേഷം തീർഥാടകർക്ക് മടങ്ങാൻ കെ എസ് ആർ ടി സി 1000 ബസുകൾ സർവീസ് നടത്തും

single-img
8 January 2014
മകരജ്യോതി ദർശനത്തിന് ശേഷം  തീർഥാടകർക്ക്  മടങ്ങാൻ കെ എസ് ആർ ടി സി 1000 ബസുകൾ സർവീസ് നടത്തും . ഇതിന് വേണ്ടി അഞ്ച് വർഷത്തിൽ താഴെ പഴക്കം ഉള്ള ബസുകൾ കേരളത്തിലെ  കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് എടുക്കാൻ ആണ് കെ എസ് ആർ ടി സിയുടെ തീരുമാനം . കൊട്ടാരക്കര ,തിരുവനന്തപുരം ,ആലപുഴ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ സ്റ്റലങ്ങലിൽ നിന്ന് ആണ് ബസുകൾ പമ്പയിൽ എത്തിക്കുനത് . പമ്പ നിലക്കൽ ചെയിൻ സർവീസ് ഇതോടൊപ്പം കെ എസ് ആർ ടി സി നടത്തും .ഇതിനായി 375 ബസുകൾ ആണ് ഓടിക്കുന്നത്. 14 ന് സന്ധ്യ മുതൽ തിരക്ക് കുറയുന്നത് വരെ കെ എസ് ആർ ടി സി സർവീസ് നടത്താൻ ആണ് ഉദെഷിക്കുനത് .പമ്പ ,നിലക്കൽ തുടങ്ങി ശബരിമലയും ആയി അടുത്ത് കെ എസ് ആർ ടി സി സർവീസ് നടത്തുന്ന മേകലകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാന്നും കെ എസ് ആർ ടി സി തീരുമാനം എടുത്തു കഴിഞ്ഞു. അതാവശ്യ സമയങ്ങളിൽ ഉപയോഗിക്കാൻ മൊബൈൽ വർക്ക്‌ഷാപ്പും ഉണ്ടാക്കും .