ഭക്തര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത് ക്യൂ തെറ്റിച്ചത് കൊണ്ട്: രമേശ്‌ ചെന്നിത്തല

single-img
8 January 2014
ശബരിമലയില്‍ ഭക്തര്‍ക്ക് പോലീസ് മര്‍ദനമേല്‍ക്കേണ്ടിവന്നത് ക്യൂ തെറ്റിച്ചതിനാലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഇത്തരത്തില്‍ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ അവിടെ വലിയ അപകടമുണ്ടാകുമായിരുന്നു. എങ്കിലും ഭക്തരെ മര്‍ദിച്ച പോലീസുകാരനെ തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.
മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് രണ്ട് ഐ.ജി.മാരെയും ഒരു എ.ഡി.ജി.പിയെയും ശബരിമലയില്‍ പ്രത്യേകമായി നിയമിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ഐ.ജി. പുല്ലുമേട്ടിലും ഒരാള്‍ പമ്പയിലും ഡ്യൂട്ടിയിലുണ്ടാകും. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ താന്‍ ശബരിമല സന്ദര്‍ശിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.