സിക്കിം, ആന്ധ്ര, ഒഡീഷ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം

single-img
6 January 2014

polling boothസിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കൂടി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം മുതല്‍ മേയ് ആദ്യവാരം വരെ നടത്താനാണു തീരുമാനം. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.