രാഹുല്‍ പ്രധാനമന്ത്രിയാകും?

single-img
31 December 2013

rahul-manmohan380പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പുതുവര്‍ഷം ആദ്യവാരത്തില്‍ രാജിവെച്ച് പകരം എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ട്. ജനുവരി 17ന് ഡല്‍ഹിയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുമ്പായി രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ദി ടെലഗ്രാഫ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം സമ്മര്‍ദം ശക്തമാക്കിയതിന്റെ ഭാഗമായാണ് തലസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങശളന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന് രാഹുലിന്റെ ധനമന്ത്രി പി.ചിദംബരം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇനിയൊരു രപധാനമന്ത്രി സ്ഥാനത്തേക്ക് താന്‍ ഇല്ലെന്ന് മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടൊപ്പം ജനുവരി മൂന്നിന് വിളിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തി രാഹുല്‍ ഗാന്ധിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

അടുത്ത കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയശേഷം രാജി പ്രഖ്യാപനത്തിനമുണ്ടാകുമെന്നാണ് സൂചനകള്‍.