ഉത്തരകൊറിയയില്‍ ചാംഗിന്റെ ബന്ധുക്കള്‍ കസ്റ്റഡിയില്‍

single-img
24 December 2013

north_korea_mapരാജ്യദ്രോഹക്കുറ്റം ചുമത്തി അടുത്തയിടെ വെടിവച്ചു കൊന്ന ഉത്തരകൊറിയയിലെ രണ്ടാമന്‍ ചാംഗ് സോംഗ് തെയ്ക്കിന്റെ നിരവധി ബന്ധുക്കളെ ഭരണകൂടം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ചാംഗിനെ വധിച്ചതിന്റെ പിറ്റേന്നാണ് ഇവരെ പിടികൂടിയത്. ഈ മാസം 13ന് രാത്രി പത്തിന് തലസ്ഥാനമായ പ്യോംഗ്യാംഗിലെ പ്യോങ്‌ചോണ്‍ മേഖലയില്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള സുരക്ഷാ സൈനികര്‍ തെരച്ചില്‍ നടത്തി ചാംഗിന്റെ നൂറുകണക്കിനു ബന്ധുജനങ്ങളെ അറസ്റ്റു ചെയ്തു കൊണ്ടുപോകുകയായിരുന്നു. ഉത്തരകൊറിയന്‍ വിമതരുടെ നേതൃത്വത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന എന്‍കെ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വളരെ അകന്ന ബന്ധുക്കളെപ്പോലും സൈനികര്‍ പിടികൂടിക്കൊണ്ടുപോയി.