സുനില്‍ ഛത്രി പ്ലയര്‍ ഓഫ് ദ ഇയര്‍

single-img
21 December 2013

sunil_chhetri_2163e

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛത്രിയെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായി തെരഞ്ഞടുത്തു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ന്യൂഡല്‍ഹിയില്‍നടന്ന വാര്‍ഷിക യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് പ്രഫുല്‍ പട്ടേലാണ് മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി ഛേത്രിയെ പ്രഖ്യാപിച്ചത്.

ഐ ലീഗിലെ പരിശീലകരാണ് മികച്ച ഫുട്‌ബോളറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് രേഖപ്പെടുത്തുന്നത്. രണ്ടു ലക്ഷം രൂപയും ട്രോഫിയുമാണ് അവാര്‍ഡായി നല്‍കുന്നത്. നിലവില്‍ 43 ഗോളുകളുമായി ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനും ഛേത്രിയാണ്. മൂന്നാം തവണയാണ് ഛേത്രിയെ തേടി ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എത്തുന്നത്. 2007ലെയും 2011ലെയും മികച്ച താരം ഛേത്രിയായിരുന്നു. ഇതിനുമുമ്പ് കേരളത്തിന്റെ ഐ.എം. വിജയനാണ് മൂന്നു തവണ അവാര്‍ഡ് സ്വന്തമാക്കിയത്.