മസ്‌കറ്റ് ഹോട്ടലില്‍ ഗുജറാത്ത് പ്രതിനിധികളെ കണ്ട മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കുമോയെന്ന് പി.സി. ജോര്‍ജ്ജ്

single-img
16 December 2013

pc-georgeകുട്ടയോട്ട വിവാദം കൊഴുക്കുന്നു. ബിജെപിയുടെ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് വിവാദത്തിലായ ചീഫ് വിപ്പ് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരേ രംഗത്ത്. ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും സ്ഥാനം രാജിവയ്ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. മസ്‌കറ്റ് ഹോട്ടലില്‍ ആഭ്യന്തരമന്ത്രി ഗുജറാത്ത് പ്രതിനിധകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മന്ത്രിമാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആരും മര്യാദ പഠിപ്പിക്കേണ്ട. തെറ്റ് ചെയ്താല്‍ ആര് പറഞ്ഞാലും തിരുത്തും. അതിന് സോണിയാ ഗാന്ധിയുടെ അനുവാദം തനിക്ക് വേണ്‌ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.