കോണ്‍ഗ്രസ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; ലീഗ് മുഖപത്രം

single-img
11 December 2013

Muslim_Leagueഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസിന് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കുറ്റപ്പെടുത്തല്‍. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രിതിയാണ് കോണ്‍ഗ്രസിനെന്നും ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ ഒരു നയവും ഭരണത്തില്‍ കയറിയാല്‍ മറ്റൊരു നയവുമാണ് കോണ്‍ഗ്രസിന്റേതെന്നും വിമര്‍ശനം. കെ.എന്‍.എ ഖാദറാണ് കോണ്‍ഗ്രസിനെതിരെ ചന്ദ്രികയിലൂടെ രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടിരിക്കുന്നത്.