തിരുവഞ്ചൂരിനെതിരെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കെ. സുധാകരന്‍

single-img
10 December 2013

K Sudhakaran - 1ടി.പി. വധക്കേസ് പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലുണ്ടായ പൊട്ടിത്തെറി പടര്‍ന്നുപിടിക്കുന്നു. എ രഗൂപ്പുകാരനായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും കോണണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രതിനിധി കെ. സുധാകരന്‍ എംപി രംഗത്തെത്തി. തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് ഹൈക്കമാന്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിട്ടുനില്ക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്കി. മുമ്പ് മന്ത്രിസ്ഥാനം ആരുടെയും കുടുംബസ്വത്തല്ലെന്ന് കെ. സുധാകരന്‍ പ്രസ്താവിച്ചിരുന്നു.