ഡല്‍ഹിയില്‍ തൂക്കുനിയമസഭ; ആരെയും പിന്തുണയ്ക്കില്ലെന്ന് എഎപി

single-img
8 December 2013

kejariwal evarthaരാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ തൂക്കുനിയമസഭ. 70 അംഗ നിയമസഭയില്‍ 31 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുമ്പോള്‍ അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി 25 സീറ്റില്‍ നേടിയിട്ടുണ്ട്. 15 വര്‍ഷമായി തലസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്നും തന്നെ മാറിപ്പോയി. 10 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 35 സീറ്റാണ് വേണ്ടത്. മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് പരാജയപ്പെട്ടു എന്ന വാര്‍ത്തയും കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഭരണം പോയാലും ഷീലയുടെ വിജയം ഉറപ്പിച്ചായിരുന്നു കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോയത്.

അധികാരത്തിന് വേണ്ടി ആരെയും പിന്തുണയ്ക്കില്ലെന്ന് എഎപി നേതാവ് അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി കഴിഞ്ഞു. പ്രതിപക്ഷത്തിരുന്ന് ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. തങ്ങളുടെ ചിഹ്നമായ ചൂലുമായി അവര്‍ ആഹ്ലാദ പ്രകടനവും തുടങ്ങിക്കഴിഞ്ഞു.