കെഎസ്ആര്‍ടിസിയില്‍ പെയ്ന്റ് വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

single-img
7 December 2013

KSRTCകെസ്ആര്‍ടിസി ബസുകള്‍ക്ക് പെയ്ന്റ് വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കാന്‍ വകുപ്പ് തല തീരുമാനം. പെയ്ന്റ് വാങ്ങിയതില്‍ ക്രമക്കേടുണ്‌ടെന്നു വ്യക്തമാക്കി വിജിലന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പൂഴ്ത്തിയതായി ആരോപണമുയര്‍ന്നുരുന്നു. റിപ്പോര്‍ട്ടിനു മേല്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ടെക്‌നിക്കല്‍ ഡയറക്ടറോട് വിശദീകരണം തേടാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയത്. പെയ്ന്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് 2013 ല്‍ 2.19 കോടിയുടെ അധിക ബാധ്യതയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.