ബാബ്‌റി മസ്ജിദ് ദിനം; ശബരിമലയില്‍ അതീവ ജാഗ്രത

single-img
6 December 2013

14VBG_SABARIMALA_287213fബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ 6 ന് ശബരിമല സന്നിധാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്ന് പോലീസ് കണ്‍ട്രോളര്‍ പി. എന്‍. ഉണ്ണിരാജന്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി മലകയറുന്നവര്‍ ഇരുമുടി ഒഴിച്ച് അത്യാവശ്യമില്ലാത്ത കാര്യങ്ങളായ മൊബൈല്‍ ഫോണുകള്‍, ആവശ്യമില്ലാത്ത ബാഗുകള്‍, നാളികേരം ഉടയ്ക്കാനുപയോഗിക്കുന്ന വെട്ടുകത്തികള്‍ ഇവ പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന ബാഗുകള്‍, ഇരുമുടി, പാത്രങ്ങള്‍ തുടങ്ങിയവ അയ്യപ്പന്‍മാര്‍ കൈകാര്യം ചെയ്യാതെ പോലീസിനെ അറിയിക്കണം. ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള അയ്യപ്പഭക്തര്‍ അത് ധരിക്കണം. മറ്റു എല്ലാ ഔദ്യോഗിക ജീവനക്കാരും വോളണ്ടി യര്‍മാരും നിര്‍ബന്ധമായും ഐഡി കാര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കണം. സ്റ്റാഫ് ഗേറ്റുവഴി തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരെയും ഔദ്യോഗിക വ്യക്തികളെയും മാത്രമേ കടത്തി വിടുകയുള്ളു. നെയ്യഭിഷേകത്തിനു കൊണ്ടു വരുന്ന നെയ്യ് പോലീസ് പരിശോധിക്കും. അതിനാല്‍ ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും പോലീസ് കണ്‍ട്രോളര്‍ അഭ്യര്‍ഥിച്ചു.