കായിക ഇന്ത്യയ്ക്ക് ചരിത്രനിമിഷം; ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍

single-img
6 December 2013

രാജ്യം ആതിഥ്യമരുളുന്ന ഏറ്റവും വലിയ കായിക മേളയെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുന്നു. 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ നടത്തി. ഫിഫ ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷമാണ് വേദി ഇന്ത്യക്കാണെന്നു പ്രഖ്യാപിച്ചത്. അസര്‍ബൈജാന്‍, ദക്ഷിണാഫ്രിക്ക, ഉസ്ബക്കിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെ തള്ളിയാണ് ഇന്ത്യവിജയിയായത്. ന്യൂഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബാംഗളൂര്‍, മഡ്ഗാവ്, പൂന, ഗോഹട്ടി എന്നീ നഗരങ്ങള്‍ക്കൊപ്പം കൊച്ചിയും ലോകകപ്പിനു വേദിയാകും. ലോകകപ്പില്‍ 24 ടീമുകള്‍ മാറ്റുരയ്ക്കും. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയ്ക്കും മത്സരിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ കാര്യം.