മെസിയില്ലെങ്കില്‍ ബാഴ്‌സയ്ക്ക് തോല്‍വി തന്നെ

single-img
3 December 2013

സ്പാനിഷ് വമ്പനാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, മെസിയില്ലെങ്കില്‍ ബാള്‌സലോണയ്ക്ക് തോല്‍വി തന്നെന്ന് തെളിഞ്ഞിരിക്കുകയാണ് ഒരിക്കല്‍ക്കൂടി. ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് 2-1 നു പരാജയപ്പെട്ടതിനു പിന്നാലെ ബാഴ്‌സ സ്പാനിഷ് ലീഗിലും ബാഴ്‌സ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. അത്‌ലറ്റിക് ബില്‍ബാവോയോടാണ് ബാഴ്‌സ ലീഗിലെ ആദ്യ പരാജയം രുചിച്ചത്. ബില്‍ബാവോയുടെ മൈതാനത്ത് 1-0ന് മെസിയില്ലാത്ത കറ്റാലന്‍സ് തലകുനിച്ചു. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും 40 പോയിന്റ് വീതമുണ്ട്.