സിന്ധുവിനു മക്കാവു ഓപ്പണ്‍

single-img
2 December 2013

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് മക്കാവു ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ കിരീടം. കാനഡയുടെ ലി മിഷെലയെ 21-15, 21-12 എന്ന സ്‌കോറിന് ഫൈനലില്‍ കീഴടക്കിയാണ് സിന്ധു വിജയം കുറിച്ചത്. ഈ വര്‍ഷം സിന്ധുവിന്റെ രണ്ടാം കിരീടമാണിത്. മേയില്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടവും സിന്ധു നേടിയിരുന്നു. ഓഗസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലവും നേടിയിരുന്നു.