ചക്കിട്ടപ്പാറ ഖനനം: സര്‍ക്കാര്‍ നിലപാട് തെറ്റ് ചെന്നിത്തല

single-img
2 December 2013

സിപിഎമ്മിന്റെ പ്ലീനം കൊടിയിറങ്ങിയപ്പോള്‍ വ്യക്തമാകുന്നത് സി.പി.എമ്മിന്റെ ശക്തിയല്ല മറിച്ച് നാണക്കേടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സി.പി.എമ്മിനോട് സഹതാപം മാത്രമേയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ രമേശ് ചെന്നിത്തല. അന്വേഷണം വൈകിപ്പിക്കുന്ന നടപടി ന്യായീകരിക്കാനാവില്ല. ഖനന പ്രദേശം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളുടെ ഫെയ്‌സ് ബുക്ക്, ഫോണ്‍ ഉപയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാരെ സര്‍ക്കാര്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.