കെ.പി.എ മജീദിന്റെ പ്രസ്താവന തള്ളിക്കളയാനാവില്ലെന്ന് കെ. മുരളീധരന്‍

single-img
27 November 2013

MURALEEDHARANകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൂട്ടത്തോല്‍വിയായിരിക്കും ഫലമെന്ന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രസ്താവന തള്ളിക്കളയാനാവില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. മജീദിന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതൃമാറ്റം ഇപ്പോള്‍ അജന്‍ഡയിലില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയുണെ്ടന്നും മുരളീധരന്‍ പറഞ്ഞു.