ഇന്ത്യയ്ക്ക് ജയം; പരമ്പര

single-img
27 November 2013

Dhavanഇന്ത്യാ-വെസ്റ്റന്‍ഡീസ് അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 263 എന്ന വിജയ ലക്ഷ്യം മൂന്ന് ഓവറും അഞ്ച് പന്തും ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 119 റണ്‍സെടുത്ത ധവാന്‍ വിജയത്തിന് തൊട്ടടുത്ത് ബ്രാവോക്ക് വിക്കറ്റ് നല്‍കി മടങ്ങി. യുവരാജ് സിംഗ് അര്‍ധസെഞ്ചുറിയുമായി(55) ധവാന് മികച്ച പിന്തുണ നല്‍കി.