തിരുവഞ്ചൂരിനെതിരെ വിമര്‍ശനവുമായി കെ. സുധാകരന്‍

single-img
25 November 2013

K Sudhakaran - 1തിരുവഞ്ചൂരിനും ആഭ്യന്തരവകുപ്പിനുമെതിരേ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്‍ എംപി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായും നിഷ്‌ക്രിയത്വം പാലിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു വിരല്‍ പോലും അനക്കാന്‍ ആഭ്യന്തര വകുപ്പ് തയാറായിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പോലീസ് സംവിധാനത്തെ നിര്‍വീര്യമാക്കാനേ ഇത് സഹായിക്കുവെന്നും കാറ്റ് വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന സമീപനമാണ് ഇതെന്നും കെ. സുധാകരന്‍ പറഞ്ഞു.