കേജരിവാളിനെതിരേ സുബ്രഹ്മണ്യന്‍ സ്വാമി

single-img
15 November 2013

Subramanian-Swamy1201വിദേശരാജ്യങ്ങളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്്‌രിവാള്‍ സംഭാവന സ്വീകരിച്ചെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒരു പ്രധാന ഘടകമാകുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ സുബ്രഹ്മണ്യന്‍ സ്വാമിയോട് ചോദിച്ചപ്പോഴാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. കേജരിവാളിനെ ഒരു വാണിജ്യ ഉല്പന്നമായി കരുതുന്ന മീഡിയയാണ് ആംആദ്മി പാര്‍ട്ടിയെ പുകഴ്ത്തുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്പ്യഹര്‍ജി നിലവിലുണെ്ടന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.