പി.സി ജോര്‍ജിനും ലീഗിനുമെതിരെ കെഎസ്‌യു പ്രമേയം

single-img
8 November 2013

pc-georgeസര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് നല്‍കണമെന്ന് കെഎസ്‌യുവിന്റെ പ്രമേയം. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലീഗിനെതിരേയും ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ ലീഗ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. വിവാഹപ്രായം കുറയ്ക്കണമെന്ന നിലപാടിന് താലിബാന്‍ നിലപാടുമായി എന്ത് വ്യത്യാസമാണുളളതെന്നും പ്രമേയം ചോദിക്കുന്നു. മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് കോഴിക്കോട്ടെ ചില കടല്‍ക്കിഴവന്‍മാരല്ല. കുരുടന്‍ ആനയെ കണ്ടതുപോലെയാണ് ലീഗ് വിദ്യാഭ്യാസമേഖലയെ കാണുന്നത്. ലീഗിന്റെയും ഘടകകക്ഷികളുടെയും ഇടപെടല്‍ വിദ്യാഭ്യാസരംഗത്തെ തകര്‍ത്തുവെന്നും കെ.എസ്.യു കുറ്റപ്പെടുത്തുന്നു.