സിറിയയിലെ വത്തിക്കാന്‍ എംബസിക്കു നേരേ ആക്രമണം

single-img
6 November 2013

syriaആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ വത്തിക്കാന്‍ എംബസിക്കു നേരെ ആക്രമണം. ഡമാസ്‌കസിലെ മാലികി മേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിക്കു നേര്‍ക്ക് ഇന്നലെ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണമാണു നടന്നത്. കെട്ടിടത്തിനു തകരാറുണെ്ടങ്കിലും ആര്‍ക്കും പരിക്കില്ല. മേല്‍ക്കൂരയുടെ ഒരു ഭാഗം തകരുകയും ചില്ല് പൊട്ടുകയും ചെയ്തു. കെട്ടിടത്തിന്റെ ഉപയോഗശൂന്യമായ ഭാഗത്താണു മോട്ടോര്‍ ഷെല്‍ പതിച്ചതെന്നു ഫാ. ചീറോ ബെനഡിക്ടിനി വത്തിക്കാനില്‍ പറഞ്ഞു.