പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ സമിതി ശിപാര്‍ശ

single-img
6 November 2013

pc-georgeസര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മറ്റിയുടെ ശിപാര്‍ശ. ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്‌ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയുടെ പേരിലാണ് നടപടി. കെ.മുരളീധരന്‍ അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്. പി.സി ജോര്‍ജിന്റെ വിശദീകരണങ്ങളില്‍ സമിതി പൂര്‍ണമായ തൃപ്തി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പി.സി ജോര്‍ജിനെ താക്കീത് ചെയ്താല്‍ മാത്രം പോരെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സമിതിയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ജി. സുധാകരന്‍, സാജു പോള്‍, മാത്യു ടി. തോമസ് എന്നീ പ്രതിപക്ഷ എംഎല്‍എമാരാണ് സമിതിയില്‍ ഉള്ളത്.