രാസായുധ നശീകരണം പുരോഗമിക്കുന്നു

single-img
18 October 2013

syriaസിറിയയിലെ രാസായുധ നശീകരണ പരിപാടികള്‍ പുരോഗമിക്കുകയാണന്നും നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷയെന്നും രാസായുധനിരോധന സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഉസുകുവിന്റെ ഉപദേഷ്ടാവ് മാലിക് എല്ലാഹി അറിയിച്ചു. രാസായുധം സംഭരിച്ചിട്ടുള്ള 20 കേന്ദ്രങ്ങളുടെ കാര്യമാണ് ഡമാസ്‌കസ് വെളിപ്പെടുത്തിയത്. ഇതില്‍ പകുതിയോളം കേന്ദ്രങ്ങളില്‍ സംഘടനയുടെ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തുകയും അവിടത്തെ ഉപകരണങ്ങളും മറ്റും നശിപ്പിച്ച് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു.
സിറിയന്‍ അധികൃതരില്‍നിന്നു സഹകരണം ലഭിക്കുന്നുണെ്ടന്ന് എല്ലാഹി വ്യക്തമാക്കി. ഏതാനും രാസായുധ സംഭരണികള്‍ സ്ഥിതി ചെയ്യുന്നത് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ്.