National

ഒക്‌ടോബര്‍ 27ന് പാറ്റ്‌നയില്‍ നടക്കുന്ന ബിജെപി റാലിയില്‍ അഡ്വാനി പങ്കെടുക്കില്ല

2349_S_lk adwaniഒക്‌ടോബര്‍ 27ന് പാറ്റ്‌നയില്‍ നടക്കുന്ന ബിജെപി റാലിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി പങ്കെടുക്കില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആനന്ദ് കുമാര്‍. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നീതിഷ് കുമാറുമായുളള അഡ്വാനിയുടെ സൗഹൃദമാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. നരേന്ദ്ര മോഡി പങ്കെടുക്കുന്ന ബിഹാറിലെ പാര്‍ട്ടിയുടെ ആദ്യ പൊതു പരിപാടിയാണ് ഒക്‌ടോബര്‍ 27 ന് പാറ്റ്‌നയിലെ ഗാന്ധി മൈതാനില്‍ നടക്കുക. ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കും. അഡ്വാനി പങ്കെടുക്കാത്തത് പാര്‍ട്ടിയുടെ തന്ത്രപരമായ തീരുമാനമാണെന്നും ആനന്ദ് കുമാര്‍ പറഞ്ഞു.