പുകയില നിരോധനം പാഠ്യപദ്ധതിയുടെ ഭാഗമാക്കും

single-img
10 October 2013

തിരുവനന്തപുരം: പുകയില മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും പുകയില നിയന്ത്രണ നിയമങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.കുട്ടികളെ പുകയിലയ്‌ക്കെതിരെ ബോധവല്‍ക്കരിക്കുതിനായി, ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഇതുമായ ബന്ധപ്പെ’ പാഠഭാഗങ്ങള്‍ ചേര്‍ക്കുമെ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ എ.ഷാജഹാന്‍ പറഞ്ഞു.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിനുള്ളില്‍ പുകയില ഉല്‍പങ്ങള്‍ വില്‍ക്കപ്പെടുില്ലെ് ഉറപ്പാക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലത്തെ പുകവലിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടുബോക്കോ ഫ്രീ കേരള സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുകവലിനിരോധന നിയമങ്ങള്‍ നടപ്പാക്കുതിനെപ്പറ്റി സംസാരിക്കുകയായിരുു അദ്ദേഹം.
പുകയില ഉല്‍പങ്ങള്‍ നിയമത്തിലൂടെ നിയന്ത്രിക്കാനാകുന്നുണ്ടെങ്കിലും ബാഹ്യമായ സമ്മര്‍ദ്ദങ്ങളില്ലാതെത െപുകവലി പോലുള്ള മാരകവിപത്തുകളില്‍ നി് എങ്ങനെ അകലം പാലിക്കാമൊണ് ചിന്തിക്കേണ്ടതെ് എഡിജിപി ശ്രീ. എ. ഹേമചന്ദ്രന്‍ പറഞ്ഞു. നിരോധനമില്ലെു കരുതി വിദ്യാലയങ്ങളുടെ 100 വാരയ്ക്കു പുറത്തും പ്രായപൂര്‍ത്തിയായവര്‍ക്കും ഇതു വില്‍ക്കുത് ശരിയായ കാര്യമാണെു കരുതരുതെ് അദ്ദേഹം പറഞ്ഞു.
പുകവലി സ്മാര്‍’്‌നെസ്സിന്റെ ചിഹ്നമാണെ തെറ്റിദ്ധാരണയാണ് കുട്ടികളെ ഇതിലേക്കു നയിക്കുത്. പ്രലോഭനങ്ങള്‍ക്കു വശംവദരായി അനാരോഗ്യകരമായ സ്വഭാവങ്ങള്‍ ഉണ്ടാക്കുതല്ല മറിച്ച് അവയോട് ‘നോ’ എു പറയാനുള്ള കഴിവാണ് സ്മാര്‍’്‌നെസ്സ്. കു’ിക്കാലത്തുത െസ്വാംശീകരിക്കു ആരോഗ്യകരമായ രീതികള്‍ ആജീവനാന്തം നിലനില്‍ക്കുമെും ഒരു വ്യക്തിയെ രൂപപ്പെടുത്തുത് അതാണെും അദ്ദേഹം പറഞ്ഞു. പുകയില വിരുദ്ധ വിദ്യാലയങ്ങള്‍ സൃഷ്ടിക്കുതില്‍ പൊലീസിനുള്ള പങ്കിനെപ്പറ്റിയായിരുു അദ്ദേഹം സംസാരിച്ചത്.
സിനിമകള്‍ യുവാക്കളെ പുകവലിയിലേക്ക് അടുപ്പിക്കുില്ലെു പറയാന്‍ താന്‍ തയ്യാറല്ലെ് പ്രശസ്ത നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞു. സ്‌ക്രീനിലെ പുകവലി ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുുണ്ട്. അതുകൊണ്ടുത െന്യൂ ജനറേഷന്‍ സിനിമകളിലെ വലിയതോതിലുള്ള പുകവലി-മദ്യപാന രംഗങ്ങള്‍ക്കെതിരെ താനും തന്റെ ഭാര്യ മേനകയും നിരന്തരം ശബ്ദമുയര്‍ത്തുുണ്ടെ് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത 250ലധികം വിദ്യാര്‍ഥികള്‍ക്ക് പുകയിലയ്‌ക്കെതിരെയുള്ള പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.
പുകവലിക്കാരില്‍ 60 ശതമാനവും അത് നിര്‍ത്താന്‍ ആഗ്രഹിക്കുുണ്ടെും പക്ഷെ, പുകയിലയോടുള്ള അടിമത്തം സൃഷ്ടിക്കപ്പെ’ിരിക്കുതിനാല്‍ രണ്ടോ മൂാേ ശതമാനത്തിനൊഴികെ അതിനു സാധിക്കുില്ലെും പഠനങ്ങള്‍ വ്യക്തമാക്കുതായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ എ.എസ്.പ്രദീപ് കുമാര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കു കോട്പ 2003ലെ നാലാം വകുപ്പിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ പുരുഷന്മാരിലെ ക്യാന്‍സറില്‍ 55 ശതമാനവും സ്ത്രീകളിലെ ക്യാന്‍സറില്‍ 20 ശതമാനവും പുകയില ഉപയോഗം മൂലമുണ്ടാകുതാണെ് ആര്‍സിസിയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. പി.ജി.ബാലഗോപാല്‍ പറഞ്ഞു. കുടുംബാംഗങ്ങളിലെ പുകവലി തടയാന്‍ കു’ികള്‍ മുന്‍കയ്യെടുക്കണമെു നടിയും നിര്‍മാതാവുമായ ശ്രീമതി മേനക സുരേഷ് ആവശ്യപ്പെ’ു. പുകവലിക്കുതും മദ്യപിക്കുതും ‘സ്റ്റൈലിഷ്’ ആയ കാര്യമല്ലെും യോഗയും ധ്യാനവും പോലുള്ള നല്ല കാര്യങ്ങള്‍ ശീലിക്കുകയാണ് കു’ികള്‍ ചെയ്യേണ്ടതെും അവര്‍ ചൂണ്ടിക്കാ’ി.
എസ്എംവി എച്ച്എസ്എസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി വി. ഉഷാകുമാരി സംസാരിച്ചു. പുകയില ഉല്‍പങ്ങള്‍ മൂലം ക്യാന്‍സര്‍ ബാധിച്ചവരെപ്പറ്റിയുള്ള വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.