ലീഗിന്റെ ഉദ്യമം ഘടക കക്ഷികളെ വിജയിപ്പിക്കാന്‍: മന്ത്രി മുനീര്‍

single-img
7 October 2013

M.K. Muneer - 9മുസ്‌ലിം ലീഗ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നാണു കൂട്ടത്തിലുള്ള ചിലര്‍ വിചാരിച്ചുവച്ചിരിക്കുന്നതെന്ന് മന്ത്രി എം.കെ. മുനീര്‍. ലീഗ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് കണ്‍വന്‍ഷന്‍ വിളിക്കുന്നതു രണ്ടു മണ്ഡലത്തില്‍ ലീഗിനു വിജയിക്കാന്‍ മാത്രമല്ല, മറ്റു മണ്ഡലങ്ങളില്‍ ഘടകകക്ഷികളെക്കൂടി വിജയിപ്പിക്കാനാണ്. ജയിക്കണ്ട എന്നവര്‍ തീരുമാനിച്ചാലും അവരെ ജയിപ്പിച്ചേ ലീഗ് അടങ്ങൂവെന്നും മുനീര്‍ പറഞ്ഞു. യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നെഴുതി ബ്രാക്കറ്റില്‍ മാര്‍ക്‌സിസ്റ്റ് എന്നു സിപിഎം വയ്ക്കുന്നത് മാര്‍ക്‌സിസ്റ്റാണോ എന്ന് അവര്‍ക്കു തന്നെ സംശയമുള്ളതുകൊണ്ടാണെന്നും മുനീര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മുനീര്‍.