നൊവാക് ജോക്കോവിച്ച് വിവാഹിതനാകുന്നു

single-img
27 September 2013

Djokovic_Risticടെന്നിസ് താരം നൊവാക് ജോക്കോവിച്ച് വിവാഹിതനാകുന്നു. ദീര്‍ഘകാലമായി കാമുകിയായിരുന്ന ജെലേന റിസ്റ്റികാണ് ജോക്കോവിച്ചിന്റെ വധു. വിവാഹം ഉടനുണ്ടാകും. വിവാഹ വാര്‍ത്ത ജോക്കോവിച്ച് തന്നെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വഴി പുറത്തുവിട്ടത്. ജോക്കോവിച്ച് നടത്തുന്ന ചാരിറ്റബിള്‍ ഫൗണ്‌ടേഷന്റെ ഡയറക്ടറാണ് റിസ്റ്റിക്. ജോക്കോവിച്ചിന്റെ മത്സരങ്ങളില്‍ എല്ലാം റിസ്റ്റികിന്റെ സാന്നിധ്യവുമുണ്ട്.