മുഖ്യമന്ത്രിക്ക് പി.സി.ജോര്‍ജിന്റെ കത്ത്; സ്വര്‍ണകടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണം

single-img
26 September 2013

pc-georgeനെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകടത്ത് കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തിലാണ് ജോര്‍ജ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണകടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഫയാസിന്റെ കേസ്. കേസില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫയാസിന്റെ ഉന്നത ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും ജോര്‍ജ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് കക്ഷി നേതാക്കള്‍ക്കും കണ്‍വീനര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.