കെഎസ്ആര്‍ടിസിക്ക് സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍: കാശുകിട്ടാത്തതിനാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പായില്ല

single-img
20 September 2013

KSRTC - 3ഇന്ധനക്ഷാമം മൂലം രപതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് കോടി രൂപ ലഭിക്കാത്തതിനാല്‍ സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ അടിയ്ക്കാനുള്ള തീരുമാനം നടപ്പാകാത്തത് കാരണം സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളുടെ ഷെഡ്യൂളുകള്‍ വീണ്ടും വെട്ടിക്കുറച്ചു. തിരുവനന്തപുരം നഗരത്തിലെ കെഎസ്ആര്‍ടിസിയുടെ അഞ്ചു ഡിപ്പോകളിലെ പമ്പുകളില്‍ ഡീസലില്ലാത്തത് കാരണം 13-ഓളം സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വിഴിഞ്ഞം, പൂവാര്‍, പേരൂര്‍ക്കട, വികാസ് ഭവന്‍, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിലെ പമ്പുകളിലാണ് ഡീസല്‍ തീര്‍ന്നത്. കെഎസ്ആര്‍ടിസിയുടെ സെന്‍ട്രല്‍ ഡിപ്പോയില്‍ ഇനി ആകെയുള്ളത് 3000 ലിറ്റര്‍ ഡീസല്‍ മാത്രമാണ്. സംസ്ഥാനത്തെ പല ഡിപ്പോകളിലെ പമ്പുകളിലും ഡീസല്‍ പരിമിതമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളുമായി കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും ഡീസല്‍ ഇതുവരെയായിട്ടും എത്തിയിട്ടില്ല. വൈകുന്നേരത്തോടെ ഡീസല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.