തലകീഴായി കിടന്നാൽ 3 ലക്ഷം പ്രതിഫലം

single-img
19 September 2013

മടിയന്മാർക്ക് അമേരിക്കയിൽ നിന്നൊരു സന്തോഷ വാർത്ത. 70 ദിവസം തുടര്‍ച്ചയായി വെറുതേ കിടന്നാല്‍ മതി; മാസശമ്പളം കിട്ടും. അതും 5000 ഡോളര്‍; ഏതാണ്ട്‌ 3,16000 രൂപ.പഠനത്തിന്റെ ഭാഗമായി തിരശ്ചീനാവസ്ഥയില്‍ തുടര്‍ച്ചയായി 70 ദിവസം കിടക്കണം. ജോണ്‍സണ്‍ സ്പേസ് സെന്ററിലെ ഫ്ലൈറ്റ് അനലോഗ്സ് പ്രൊജക്ട് ടീമാണു പഠനത്തിനു നേതൃത്വം നല്‍കുന്നത്. ബഹിരാകാശ യാത്രികര്‍ ഭാരമില്ലാത്ത അവസ്ഥയില്‍ കഴിയുമ്പോള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയെന്ന ലക്ഷത്തോടെയുള്ള പഠനങ്ങള്‍ക്കായാണു പുതിയ ബെഡ്റെസ്റ്റ് സ്റ്റഡി നടത്തുന്നത്.

പഠനത്തിന് തയാറാവുന്നവര്‍ ഗുരുത്വാകര്‍ഷണ രഹിതമായ അവസ്ഥയ്ക്ക് തുല്യമായ സ്ഥിതി കൃത്രിമമായി സൃഷ്ടിച്ച സ്ഥലത്ത് ബഹിരാകാശ യാത്രികരുടേതിന് തുല്യമായ ശാരീരികാവസ്ഥയിലെത്തിച്ചാണ് കിടന്നുറങ്ങേണ്ടത്. മെത്തയില്‍ തല അല്‍പം താഴ്‌ന്നും കാല്‍ ഉയര്‍ന്നുമുള്ള അവസ്ഥയില്‍ 70 ദിവസം കിടക്കണം.ബഹിരാകാശത്ത്‌ പരീക്ഷണം നടത്തുന്നത്‌ അത്ര എളുപ്പമല്ലാത്തതിനാല്‍ ഭൂമിയില്‍ തന്നെ തയാറാക്കിയ പ്രത്യേക മൈക്രോഗ്രാവിറ്റി സംവിധാനത്തിലാണു പരീക്ഷണം നടത്തുന്നത്‌.