തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

single-img
17 September 2013

Tamil-Nadu-Political-Mapതമിഴ്‌നാട്ടിലെ വിരുതനഗറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പോത്തന്‍കോട് അയിരൂപ്പാറ സ്വദേശി അനില്‍കുമാറാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പോകുകയായിരുന്ന കാര്‍ റോഡിലെ മീഡിയനിലിടിച്ച് കയറുകയായിരുന്നു. കനത്ത മഴയില്‍ കാഴ്ച മങ്ങി നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ തിരുമംഗലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.