പ്രതിസന്ധി രൂക്ഷം; കെഎസ്ആര്‍ടിസി 2,000 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചേക്കും

single-img
17 September 2013

KSRTC - 3സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡീസല്‍ സബ്‌സിഡി നീക്കിയതോടെ കെഎസ്ആര്‍ടിസി വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. 7,000ത്തില്‍ താഴെ വരുമാനമുള്ള 2,000 ഷെഡ്യൂളുകള്‍ ആദ്യഘട്ടത്തില്‍ വെട്ടികുറയ്ക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഷെഡ്യൂളുകളില്‍ ഒരോ ബസിനും ഒരു ദിവസം 5,000 രൂപയിലേറെയാണ് ഡീസലിന് ചിലവാകുന്നത്. സബ്‌സിഡി റദ്ദാക്കിയ സുപ്രീം കോടതി വിധിയോടെ ഒരു ലിറ്റര്‍ ഡീസലിന് 17 രൂപ 22 പൈസ പൊതുവിപണിയേക്കാളും കെഎസ്ആര്‍ടിസി അധികം നല്‍കേണ്ടി വരും. ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി ലഭിക്കില്ല.