ഇടുക്കിയില്‍ കനത്ത മഴ: ഡാമിലെ ജലനിരപ്പ് റെക്കോഡിലേക്ക്

single-img
17 September 2013

T_IdukkiArchDAMഇടുക്കിയില്‍ കനത്ത മഴ. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ പത്തു ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കേണ്ടി വരും. അതിനിടെ അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തിനും വന്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ നാലുമാസമായി കനത്ത നാശം വിതച്ചു പെയ്ത മഴയ്ക്കു ഒരാഴ്ച മുമ്പ് അല്‍പം ശമനം വന്നെങ്കിലും ഓണത്തോടെ വീണ്ടും ശക്തി പ്രാപിച്ചു. ഹൈറേഞ്ചിലേയും ലോറേഞ്ചിലേയും കൃഷി വിളകള്‍ വ്യാപകമായി നശിച്ചതു മൂലം കര്‍ഷകരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീണിരിക്കുകയാണ്. മഴമൂലം റബര്‍ ടാപ്പിംഗ് പുനരാംരംഭിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടില്ല.