ഇന്ത്യന്‍ ഫുട്‌ബോളിന്റെ തളര്‍ച്ചയില്‍ മനംനൊന്ത് ഐ.എം. വിജയന്‍

single-img
12 September 2013

I._M._Vijayan_300കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍. ദേശീയ തലത്തില്‍ എന്നല്ല പ്രാദേശിക തലത്തിലും ഏഷ്യന്‍ തലത്തിലും ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയില്ലാതെ കിടക്കുയാണെന്ന് കേരള പോലീസ് ടീമിന്റെ നായകനും പരിശീലകനുമായ വിജയന്‍ പറഞ്ഞു. സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഫ്ഗാനിസ്ഥാനില്‍നിന്നേറ്റ തോല്‍വിയെക്കുറിച്ച് കൃത്യമായ മറുപടി പറയാതെ വിജയന്‍ ഒഴിഞ്ഞുമാറി. ഇന്ത്യന്‍ ഫുട്‌ബോള്‍ അടുത്തകാലത്തായി മികച്ച ഫലം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഞാന്‍ ഒരു കായിക മേധാവിയല്ല, ദേശീയ ടീമിലെ അംഗവുമല്ല. പക്ഷേ ഇന്ത്യന്‍ ടീം ഇപ്പോള്‍ പ്രാദേശികതലത്തിലോ ഏഷ്യന്‍ തലത്തിലേ മികച്ച നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല. ഇതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ടീമിനെ കുറ്റപ്പെടുത്തുന്നത് സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീട നഷ്ടത്തെത്തുടര്‍ന്നല്ല. കാരണം ടീം ഫൈനലില്‍ നന്നായി കളിച്ചു. എന്നാല്‍, നാം ആഗ്രഹിക്കുന്ന ഒരു ഫലം നല്‍കാന്‍ ടീമിനായില്ല. ഞാന്‍ കളിച്ചിരുന്ന കാലത്ത് ടീം ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിലിടം പിടിച്ചതാണ്. 1996ല്‍ ഇന്ത്യ 94-ാം സ്ഥാനത്തെത്തിയിരുന്നു ഇന്ത്യ. ഇപ്പോള്‍ റാങ്കിംഗില്‍ വളരെ താഴെയാണ്. -വിജയന്‍ ചൂണ്ടിക്കാട്ടി.