ഇന്ത്യയെ തകര്‍ത്ത് അഫ്ഗാനിസ്ഥാന് സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം

single-img
11 September 2013

Footballസാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം അഫ്ഗാനിസ്ഥാന്. ഇന്ത്യയെ കീഴടക്കിയത് 2-0ന്. ഹാട്രിക് കിരീടമോഹവുമായി ഇറങ്ങിയ ഇന്ത്യക്ക് ദയനീയ പരാജയം. 2011 ഫൈനലില്‍ ഇന്ത്യയോടേറ്റ പരാജയത്തിനു കണക്കു തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ കളത്തിലിറങ്ങിയിരിക്കുന്നതെന്ന് ആദ്യ പകുതിയില്‍ത്തന്നെ അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കി. ആദ്യപകുതിയിലും രണ്ടാം പകുതിയിലും എണ്ണം പറഞ്ഞ ഓരോ ഗോളുകളാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. സാഫ് കപ്പില്‍ അഫ്ഗാന്റെ കന്നി കിരീടമാണിത്. മത്സരം തുടങ്ങി ഒമ്പതാം മിനിട്ടില്‍ത്തന്നെ ഇന്ത്യയുടെ വലകുലുങ്ങി. മുസ്തഫ അസദ്‌സോയിയാണ് അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ആദ്യ ഗോളോടെതന്നെ അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിച്ചു. സുനില്‍ ഛത്രിയെ പുറത്തിരുത്തി ജെജെ ലാല്‍പെല്‍ഖുലെയം റോബിന്‍ സിംഗുമായിരുന്നു ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍പിടിച്ചത്. സെമിഫൈനലിലും ഛേത്രിയെ സൈഡ് ബഞ്ചിലിരുത്തി കോച്ച് സര്‍പ്രൈസ് പരീക്ഷണം കോവര്‍മാന്‍സ് നടത്തിയിരുന്നു. 60-ാം മിനിറ്റില്‍ ഛേത്രിയെ കളത്തിലിറക്കിയെങ്കിലും കളി പൂര്‍ണമായും അഫ്ഗാനിസ്ഥാന്റെ കൈകളിലായിക്കഴിഞ്ഞിരുന്നു.