ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജിയെ താലിബാന്‍ വധിച്ചു

single-img
6 September 2013

Banerjeeതാലിബാന്‍ തീവ്രവാദികളുടെ പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ട സ്വന്തം അനുഭവം വിവരിച്ച് പ്രശസ്തയായ ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജി ഒടുവില്‍ താലിബാന്‍ തീവ്രവാദികളുടെ തന്നെ തോക്കിനിരയായി. കാബൂളിലെ പാക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഖരാനയിലെ സ്വന്തംവീടിനു പുറത്താണ് 49 കാരിയായ സുസ്മിത തീവ്രവാദികളുടെ വെടിയേറ്റുമരിച്ചത്. അഫ്ഗാന്‍കാരനായ ഭര്‍ത്താവ് ജനാബ് ഖാനൊപ്പം അവര്‍ അടുത്തിടെയാണ് അഫ്ഗാനിസ്ഥാനില്‍ മടങ്ങിയെത്തിയത്. ഭര്‍ത്താവിനെയും മറ്റംഗങ്ങളെയും വീട്ടിനുള്ളില്‍ കെട്ടിയിട്ടശേഷം സുസ്മിതയെ തീവ്രവാദികള്‍ പുറത്തേക്കുകൊണ്ടുവന്ന് വെടിവയ്ക്കുകയായിരുന്നു. ഇതിനുശേഷം മൃതദേഹം തൊട്ടടുത്ത മതപഠനശാലയുടെ മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തു. സയിദ് കമല എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന സുസ്മിത പാക്തികയിലെ പൊതുജനാരോഗ്യരംഗത്ത് സേവനം ചെയ്യുകയായിരുന്നു. ജോലിയുടെ ഭാഗമായി ഗ്രാമീണ യുവതികളുടെ ജീവതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അവര്‍ തയാറാക്കുന്നുണ്ടായിരുന്നു.