സിറിയയ്ക്കു മിസൈല്‍ പ്രതിരോധ കവചം നല്‍കുമെന്നു റഷ്യ

single-img
6 September 2013

syriaഅമേരിക്ക സിറിയയെ ആക്രമിച്ചാല്‍ റഷ്യ ഏതു വിധത്തില്‍ പ്രതികരിക്കുമെന്നു പറയാറായിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. സിറിയയ്ക്ക് മിസൈല്‍ പ്രതിരോധ കവചം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ സൂചിപ്പിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ആരംഭിച്ച ജി-20 ഉച്ചകോടിയുടെ അജന്‍ഡയിലില്ലെങ്കിലും സിറിയന്‍ പ്രതിസന്ധിയായിരിക്കും മുഖ്യ ചര്‍ച്ചാവിഷയം എന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. അമേരിക്കന്‍ ആക്രമണത്തിനെതിരേ ചൈനയും റഷ്യയും നിലപാട് എടുത്തിട്ടുണ്ട്. മറ്റു ചില ലോകനേതാക്കളും ആക്രമണത്തെ എതിര്‍ത്തേക്കുമെന്നാണു സൂചന.