കല്‍ക്കരി: പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടി

single-img
6 September 2013

India's PM Singh speaks during India Economic Summit in New Delhiകല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ശിപാര്‍ശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനോട് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിശദീകരണം തേടി. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയത് ഏതു സാഹചര്യത്തിലെന്ന് വിശദീകരിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ആര്‍.ചൗരാസ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ടി.കെ.എ.നായര്‍ ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.