എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യംഉലഞ്ഞിട്ടില്ല: ജി. സുകുമാരന്‍നായര്‍

single-img
29 August 2013

vellapilly-sukumaran_0എന്‍എസ്എസ്.-എസ്എന്‍ഡിപി ഐക്യം ഉലഞ്ഞിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍. നായര്‍-ഈഴവ ഐക്യത്തിനു വിള്ളലേറ്റെന്ന പ്രചാരണങ്ങളോടു പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐക്യം കൂടുതല്‍ ദൃഢമാക്കാന്‍ ഇരു നേതൃത്വവും ജാഗ്രത പുലര്‍ത്തണമെന്നും ജി. സുകുമാരന്‍നായര്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ നിലപാടുകളില്‍ എന്‍എസ്എസ് നേതൃത്വത്തിന് പരാതിയില്ല. രാഷ്ട്രീയ നിലപാടുകള്‍ എടുക്കുമ്പോള്‍ ഐക്യം ഉലയാതെ നോക്കുന്നതിന് ഇരുസംഘടനകള്‍ക്കും ബാധ്യതയുണ്ട്. ഐക്യം ഉലയുന്നുവെന്ന് ഒരു ചാനലില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണ്. അതു താന്‍ പറഞ്ഞ വാക്കല്ലെന്നും സുകുമാരന്‍നായര്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സ്വീകരിച്ചിട്ടുള്ള നിലപാടുകളില്‍നിന്ന് എന്‍എസ്എസ് പിന്നോട്ടു പോയിട്ടില്ല. ഇക്കാര്യത്തില്‍ ഉറച്ചുനില്ക്കുകതന്നെ ചെയ്യും. ഐക്യത്തിന് വിഘാതമാകുന്ന സമീപനങ്ങള്‍ എസ്എന്‍ഡിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി താന്‍ വിശ്വസിക്കുന്നില്ല. ജനങ്ങള്‍ക്ക് അങ്ങനെ തോന്നിയിട്ടുണെ്ടങ്കില്‍ അതു വ്യക്തമാക്കാനുള്ള ബാധ്യത എസ്എന്‍ഡിപി നേതൃത്വത്തിനുണെ്ടന്നും സുകുമാരന്‍നായര്‍ പറഞ്ഞു.