മുന്നണി ബന്ധം: മുന്‍കൈയെടുക്കേണ്ടത് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമെന്ന് മുരളി

single-img
26 August 2013

K. Muraleedharanമുന്നണി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മുന്‍കൈയെടുക്കണന്നെ് കെ. മുരളീധരന്‍ എംഎല്‍എ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രസ്താവനായുദ്ധങ്ങള്‍ അവസാനിപ്പിച്ച് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അതാണ് നല്ലതെന്നും മുരളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്‌ടോയെന്ന കാര്യത്തില്‍ മന്ത്രിമാര്‍ തമ്മില്‍ ആദ്യം യോജിപ്പിലെത്തട്ടെയെന്നും പിന്നീട് എംഎല്‍എമാര്‍ അഭിപ്രായം പറയാമെന്നുമായിരുന്നു മുരളിയുടെ പ്രതികരണം.