ഇന്ത്യ എ യ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക എ തകര്‍ന്നു

single-img
20 August 2013

India-vs-South-Africaഈശ്വര്‍ പാണ്ഡെയുടെ ബൗളിംഗ് മികവില്‍ ഇന്ത്യ എ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ മികച്ച ലീഡിലേക്ക്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒമ്പതിന് 582നെതിരേ 292 റണ്‍സെടുക്കുന്നതിനിടെ ആതിഥേയരുടെ എട്ടു വിക്കറ്റുകള്‍ നിലംപൊത്തി. മീഡിയം പേസര്‍ ഈശ്വര്‍ പാണ്ഡെയുടെ ബൗളിംഗ് മികവാണ് ഇന്ത്യ എയ്ക്ക് മികച്ച ലീഡിലേക്കുള്ള വഴിതുറന്നത്. 14 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പാണ്ഡെ നാലു വിക്കറ്റുകള്‍ വീഴ്ത്തി.